māya S. (√ മയി in മയില്‍ മയക്കു). 1. Infatuation, juggling, miraculous power, sorcery മായ തട്ടായ്വാന്‍ AR. മായക്കളിയോ കളിക്കുന്നതു TP. മായകൊണ്ടു രാക്ഷസി മറഞ്ഞു; ബഹുമായ യെ പ്രയോഗിച്ചു KR, 2, illusion, unreality of the world, personified as Brahma's wife മായാതന്‍ മായത്താല്‍ (cunning) മാനുഷനാ യൊരു മാധവന് CG, ആത്മാനിര്മ്മലന് എന്നാ കയാല്‍ അനാദിയായ മായാതന്മലവിരഹിത നായി മേവീടുന്നു Chintar. മായാസങ്കടം മനുഷ്യ ജന്മത്തിങ്കല്‍ ആര്ക്കില്ലാതു AR. (see ആവരണം 92 & വിക്ഷേപം). മായം S. & Drav. 1. dimness മാ. കളഞ്ഞു ഞാന്‍ കണ്ടുതില്ല CG. clearly. മാ. ചേര്ക്ക, കൂട്ടുക to adulterate oil, metals, etc. V1. 2. disguise, trick, juggling, hypocrisy കുറഞ്ഞൊരു മാ യത്തെ പ്രയോഗിക്ക PT. (= കൌശലം) cunning. മാ. ചെയ്ക to dissemble. മാ. തിരിക to vanish. മായക്ക = മാചിക്ക V1. gallnuts. മായക്കാരന് a juggler, cheat, trickster. മായന്‍ S. & മായകന്‍ id. esp. Višṇu, on account of his versatility, also മായവന്. എഴുരണ്ടുഭു വനം അശേഷവും ചൂഴവേ നിറഞ്ഞീടുന്ന മാ യോനേ KumK. — മായന്‍, മായാണ്ടി മായന്‍ വേലന്‍ etc. (Subrahmanya) N. pr. m. Palg. മായവിദ്യ cunning sleights. മായാതീതന്‍ having conquered over illusion മാ'നായി വാഴാം Bhg. മായാനിര്മ്മിതം built by magic. മാ'വിലം KR. an enchanted cave. മായാപുത്രഗണം = കാമക്രോധാദി. മായാപുത്രികള് = ഋണഹിംസാദി AR. മായാപ്രപഞ്ചം Bhg. the world as being an illusion or created by illusion. മായാഭ്രമം a false idea, Bhg. മായാമയം S. illusive, magical. മായാമയന്‍ Višṇu Bhr. മായാപുരുഷന്‍ AR. മായാമോഹം infatuation, fancy, avarice. മായാവി S. a juggler, magician മാ. യായൊരു പക്ഷീന്ദ്രന്‍ Nal. മാ. കളോടടുത്തു Bhr. those cheats of Asuras. മായാവികമതം (V1. മായാവാകമതം?) a sect that holds the unreality of creation. മായി S. 1. wise, a trickster മാ. തന്നേയും സദാ ചേതസി കരുതുക VCh. Višṇu. 2, Tdbh. (foll.) N. pr. f. മായികുട്ടി etc. മായിക S. (f. of മായകന്‍), വിണ്ണവര്‍ നായികേ മായികേ CG. invocation of Durga. മായില & മായില്ല (loc.) = മേലാ Cannot.